ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് കൈത്താങ്ങായി ദീപിക പദുക്കോണ്‍

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് കൈത്താങ്ങായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് യുവതി. വൃക്ക മാറ്റിവെക്കുന്നതിന് 15 ലക്ഷം രൂപയാണ് ദീപിക നല്‍കിയത്.

ചരണ്‍ ഫൗണ്ടേഷനാണ് ബാലയുടെ ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്നത്. ഫൗണ്ടേഷനിലേക്കാണ് ദീപിക പണം നല്‍കിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ഛപക്ക് എന്ന ചിത്രത്തിലൂടെ ദീപിക പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതികളും അഭിനയിച്ചിരുന്നു.

അതേസമയം പത്താന്‍ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ദീപിക പദുക്കോണ്‍ ചിത്രം. ചിത്രത്തില്‍ ഷാറൂഖ് ഖാനാണ് നായകന്‍. അടുത്തിടെ തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചതോടെ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ദീപിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News