തൃക്കാക്കര നഗരസഭ അധ്യക്ഷ പൂട്ട് പൊളിച്ച് ചേംബറില്‍ കയറിയതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷം

തൃക്കാക്കര നഗരസഭയില്‍ പൂട്ട് പൊളിച്ച് നഗരസഭ അധ്യക്ഷ ചേംബറില്‍ കയറിയതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷം. വിജിലന്‍സ് നിര്‍ദേശപ്രകാരം നഗരസഭ സെക്രട്ടറി പതിച്ച നോട്ടീസ് കീറിക്കളഞ്ഞതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാത്രിയിലാണ് മരപ്പണിക്കാരന്‍റെ സഹായത്തോടെ പൂട്ട് പൊളിച്ച് നഗരസഭാ അധ്യക്ഷ ചേംബറില്‍ പ്രവേശിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നത്.ഇന്നലെ രാവിലെ ചേംബറില്‍ കയറാനായി അധ്യക്ഷ എത്തിയെങ്കിലും പൂട്ടിക്കിടക്കുന്ന വാതില്‍ തുറക്കാനായിരുന്നില്ല.പിന്നീട് വൈസ് ചെയര്‍മാന്‍റെ ചേംബറില്‍ അധ്യക്ഷയുടെ നേതൃത്വത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുകയും ചെയ്തിരുന്നു.പ്രതിപക്ഷമാണ് പൂട്ട് തകര്‍ത്തതെന്നും അധ്യക്ഷ ആരോപിച്ചിരുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ആരാണ് പൂട്ട് തകര്‍ത്തതെന്ന് വ്യക്തമാവുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.പ‍ഴയപൂട്ട് പൊളിച്ച് മാറ്റി പുതിയ പൂട്ട് സ്ഥാപിച്ച ശേഷം ചേബറിനു മുന്നിലെ ഗ്ലാസില്‍ കൂളിംഗ് സ്റ്റിക്കര്‍ ഒട്ടിച്ചത് ദുരൂഹമാണെന്ന് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.കൂടാതെ ചംബറിലേക്ക് ആരും പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ച് സെക്രട്ടറി പതിച്ച നോട്ടീസ് കീറിക്കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

നഗരസഭയില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ച പ്രതിപക്ഷം പൂട്ട് തകര്‍ത്തതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News