തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിലും കെ സുരേന്ദ്രന് രക്ഷയില്ല

തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിലും കെ സുരേന്ദ്രന് വിമർശനം. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്‌തു. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോർട്ട്.

നാല് ജനറൽ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. ഒ രാജഗോപാലിൻറെ പ്രസ്താവനകൾ നേമത്തും പൊതുവിലും പാർട്ടിക്ക് ദോഷം ചെയ്തു. നേതൃത്വത്തിൻറെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ട് അടുത്തയാഴ്ച ചേരുന്ന കോർ കമ്മറ്റി യോഗം വിശദമായി ചർച്ച ചെയ്യും.

സംസ്ഥാന നേതൃത്വത്തിൻറേയും മുതിർന്ന നേതാക്കളുടേയും വിഴ്ചകൾ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന സുരേന്ദ്രൻറെ പ്രസ്താവന തിരിച്ചടിയായി. നേമം ഗുജറാത്താണെന്ന കുമ്മനത്തിൻ്റെ പ്രസ്താവന സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങളിൽ ചർച്ചയായി.

ശബരിമലയും സ്ഥാനാർഥി പ്രഖ്യാപനത്തിലെ പ്രതിസന്ധിയും കഴക്കൂട്ടത്ത് തിരിച്ചടിയായി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതോടെ ബിജെപിക്ക് മണ്ഡലത്തിലെ സാധ്യതകൾ നഷ്ടമായി. ബിജെപി ഇറക്കുമതി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്ന ചിന്ത കൃഷ്ണകുമാറിന് തിരിച്ചടിയായി. ഇങ്ങനെയാണ് റിപ്പോ‌ട്ടിലെ കണ്ടെത്തലുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News