മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ഇങ്ങനെ ചെയ്തു നോക്കൂ…

മീന്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ആരോഗ്യത്തിന് ഏറെ ഗുണപ്രദമായ അവിഭാജ്യഘടകം തന്നെയാണ് മീന്‍. മീന്‍ വറുത്തും കറിവെച്ചുമൊക്കെ നാം കഴിയ്ക്കാറുണ്ട്. ഏറെ ഇഷ്ടത്തോടെ മീന്‍ കഴിക്കുമ്പോള്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങുന്നത് പതിവാണ്. തൊണ്ടയില്‍ കുത്തി നില്‍ക്കുന്ന മുള്ള് ഇറക്കാന്‍ പലതും നാം ചെയ്യാറുമുണ്ട്.

തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍, നമ്മള്‍ ആദ്യം ചെയ്യുക മുള്ള് കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് കൈകൊണ്ട് എടുക്കാന്‍ ശ്രമിക്കും. ഒരു തവണ ശ്രമിച്ചിട്ട് നടക്കാതെ വന്നാല്‍ പിന്നെയും ആവര്‍ത്തിക്കുന്നത് ഉപേക്ഷിക്കുക. കാരണം പല പ്രാവശ്യം ശ്രമിച്ചാല്‍ കൂടുതല്‍ ഉള്ളിലേക്ക് മുള്ള് ഇറങ്ങാന്‍ ഇത് ഇടയാക്കും.

മുള്ള് ഇറങ്ങാന്‍ ചില പൊടിക്കൈകള്‍ നോക്കാം..

ഏറ്റവും എളുപ്പമുള്ള വഴികളാണ് കറിയൊന്നുമൊഴിക്കാത്ത ചോറുരുട്ടി വിഴുങ്ങുക, പഴം കഴിക്കുക, അരികു മുറിച്ച ബ്രെഡ്, പുഴുങ്ങിയ മുട്ട എന്നിങ്ങനെയുള്ള മൃദുവായ ആഹാരം കഴിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുപരിധിവരെ ഈ പ്രശ്നത്തില്‍ നിന്നു രക്ഷപെടാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഇത് പ്രാവര്‍ത്തികമാകാന്‍ സാധിച്ചില്ലെങ്കില്‍ ചെറുനാരങ്ങയും ഒലീവ് ഓയിലും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടനടി നമുക്കതിന് ഇതുകൊണ്ട് പരിഹാരം കാണാന്‍ സാധിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്സ് ചെയ്യ്ത് കുടിക്കുക. ഇതുവഴി കുടുങ്ങിയ മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.

എന്നിട്ടും മുള്ള് ഇറങ്ങിയില്ലെങ്കില്‍ ആരോഗ്യവിദഗ്ധരെ സമീപിക്കുക. കുട്ടികളില്‍ മുള്ള് തൊണ്ടയില്‍ കുരുങ്ങിയാല്‍ അങ്ങേയറ്റം അപകടകരമായ സാഹചര്യം സൃഷ്ടിക്കാനിടയുണ്ട്. അതുകൊണ്ട് വളരെ പെട്ടെന്നുതന്നെ ഡോക്ടറെ കാണുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here