‘സ്റ്റാലിന്‍ യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍’: പ്രശംസിച്ച് നടന്‍ സാജിദ് യാഹിയ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രശംസയുമായി നടനും സംവിധായകനുമായ സാജിദ് യാഹിയ. യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് സ്റ്റാലിന്‍ എന്നും സാജിദ് കുറിച്ചു. വിവിധ സന്ദര്‍ഭങ്ങളിലായി സ്റ്റാലിന്‍ പറഞ്ഞ വാക്കുകള്‍ എടുത്തുകാട്ടിയാണ് സാജിദ് യാഹിയയുടെ അഭിനന്ദനം.

നിങ്ങളും നിങ്ങളുടെ മക്കളുടെയും ജാതിവാല്‍ നീക്കം ചെയ്യണം, നിങ്ങള്‍ ആരുടെയും കാലില്‍ വീണ് നമസ്‌ക്കരിക്കരുത്…ആരും നിങ്ങളെക്കാള്‍ ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല, സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെ ഇനിമുതല്‍ സൗകര്യ ആശുപത്രികളിലെ കൊവിഡ് വാക്സിനും തമിഴ്നാട്ടില്‍ സൗജന്യമാണ്.. തുടങ്ങിയ സ്റ്റാലിന്‍ പലപ്പോഴായി പറഞ്ഞ വാക്കുകളാണ് സാജിദ് ചൂണ്ടിക്കാട്ടിയത്.

സാജിദ് യാഹിയ സ്റ്റാലിനെപ്പറ്റി കുറിച്ചത്…

കരുണാനിധി സ്റ്റാലിന്‍.

യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍.

നടുറോഡില്‍ പൊലിസിങ് വേണ്ട- സ്റ്റാലിന്‍

എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതാരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്- സ്റ്റാലിന്‍ .

പാഠപുസ്തകങ്ങളില്‍ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യണം- സ്റ്റാലിന്‍

നിങ്ങളും നിങ്ങളുടെ മക്കളുടെയും ജാതിവാല്‍ നീക്കം ചെയ്യണം- സ്റ്റാലിന്‍

നിങ്ങള്‍ ആരുടെയും കാലില്‍ വീണ് നമസ്‌ക്കരിക്കരുത്. ആരും നിങ്ങളെക്കാള്‍ ഉയര്‍ന്നവരോ, താഴ്ന്നവരോ അല്ല- സ്റ്റാലിന്‍

ഏതെങ്കിലും കുടുംബമോ വ്യക്തിയോ തമിഴ്നാട്ടില്‍ പൊലീസ് അതിക്രമത്തിനിരയായാല്‍ ബന്ധപ്പെട്ട പൊലീസുകാരന് സര്‍വീസില്‍ നിന്നും പിരിച്ചു വിടല്‍ ആയിരിക്കും ശിക്ഷ- സ്റ്റാലിന്‍

തമിഴ്നാടിനെ വിഭജിച്ചു കൊങ്കുനാട് രൂപവത്‌രിക്കണമെന്ന അനാവശ്യവിവാദത്തിന് ഇനിയാരെങ്കിലും മുതിര്‍ന്നാല്‍ പിന്നെ നിങ്ങള്‍ തമിഴ് നാട്ടില്‍ ഉണ്ടാവില്ല- സ്റ്റാലിന്‍

സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെ ഇനിമുതല്‍ സൗകര്യ ആശുപത്രികളിലെ കോവിഡ് വാക്സിനും തമിഴ്നാട്ടില്‍ സൗജന്യമാണ്- സ്റ്റാലിന്‍

ഓരോ റേഷന്‍ കാര്‍ഡിനും മാസം 4000രൂപ വെച്ച് കൊടുക്കുന്നത് തുടരും. അത് ഈ കാലം വരെ ഈ നാടിനെ കൊള്ളയടിച്ച രാഷ്ട്രീയക്കാരുടെ
അടക്കം സ്വത്തുകള്‍ കണ്ടുകെട്ടിയിട്ടായാലും- സ്റ്റാലിന്‍

ഈ മുണ്ടും ഷര്‍ട്ടും അല്ലാതെ എനിക്കൊന്നും വേണ്ട-കരുണാനിധി സ്റ്റാലിന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News