നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ യുവാവ് മരിച്ചു

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ യുവാവ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ് രാജ് എന്ന ജോമോന്‍ ആണ് മരിച്ചത്. കുണ്ടറച്ചോല വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.

കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ പോയി താമസിച്ച് മടങ്ങിയ കൊച്ചിയില്‍ നിന്നുള്ള മൂന്നംഗ സംഘത്തിലെ ഒരാളാണ് മരിച്ചത്. ഉച്ചയോടെ കുണ്ടറച്ചോല മരപ്പാലത്തെ വെള്ളച്ചാട്ടത്തിനടുത്ത് കാര്‍ നിര്‍ത്തി ദൃശ്യം പകര്‍ത്തുകയായിരുന്നു. ഇതിനിടെ ജോമോന്‍ വെള്ളച്ചാട്ടത്തിലെ പാറയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു.

ജോമോന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം അവധി ദിനമാഘോഷിക്കാന്‍ കഴിഞ്ഞ ദിവസമാണ് നെല്ലിയാമ്പതിയിലെത്തിയത്. ഉച്ചയോടെ നെല്ലിയാമ്പതിയില്‍ നിന്ന് മടങ്ങി മരപ്പാലത്തെ വെള്ളച്ചാട്ടത്തിനടുത്ത് നിര്‍ത്തി. സുഹൃത്തുക്കള്‍ കാറിലിരുന്ന് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ജോമോന്‍ വഴുക്കുന്ന പാറയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.

കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് വീണ ജോമോനെ അരക്കിലോമീറ്ററോളം താഴെ വച്ചാണ് കണ്ടെത്തിയത്. വനം വകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാശുപത്രിയിലെത്തിലെത്തിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News