ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് തുണയായി ഫയര്‍ഫോഴ്‌സ്

ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് തുണയായി ഫയര്‍ഫോഴ്‌സ്. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുള്ളിലാണ് കൈപ്പത്തി പുറത്തെടുത്തത്.

തൃശൂരിലെ തസ്‌കിന്‍ റസ്റ്റോറന്റ് ജീവനക്കാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് കട്ട്‌ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തില്‍ കുടുങ്ങിയത്. ഒടുവില്‍ വേദനകൊണ്ട പുളഞ്ഞ ഇയാളെ രക്ഷിയ്ക്കാന്‍ തൃശൂര്‍ അഗ്‌നിരക്ഷാസേന എത്തി.

വേദനകൊണ്ട് പുളഞ്ഞ മുഹമ്മദ് ഏറെ അവശനായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം യുവാവിനെ ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സെഡേഷന്‍ നല്‍കി. തുടര്‍ന്ന് അഗ്‌നിരക്ഷ നിലയത്തില്‍ എത്തിച്ച ശേഷം ഹൈഡഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്ത്മാറ്റി. കൈവിരലുകള്‍ക്ക് ക്ഷതമേറ്റ മുഹമ്മദിനെ തൃശൂര്‍ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു.

അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ബല്‍റാം ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍മാരായ രാജന്‍, ജോജി വര്‍ഗീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാര്‍ വി.എസ്. സ്മിനേഷ് കുമാര്‍, മധു പ്രസാദ്, സന്‍ജിത്, ദിനേഷ്, ജിന്‍സ്, ഫൈസല്‍, വിബിന്‍ ബാബു, ശോബിന്‍ ദാസ്, മണികണ്ഠന്‍, ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍ ഡ്രൈവര്‍ എഡ്വാര്‍ഡ്, ബിനോദ് ഹോംഗാര്‍ഡ് രാജീവ്, രാജന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News