എറണാകുളത്തെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് 

എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ ലക്ഷം രൂപ. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍ നിന്നും എത്തിയാണ് പണം വച്ച് ചീട്ടുകളിക്കാന്‍ എത്തിയത്. ഇവിടെ വന്ന് ചീട്ടുകളിച്ച 115 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ആലുവ, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്ബം സബ്ഡിവിഷനുകളിലെ 34 പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഇരുനൂറ്റി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ചീട്ടുകളിയെ തുടര്‍ന്ന് പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ പതിവായ സാഹചര്യത്തിലാണ് പൊലിസ് മിന്നല്‍ പരിശോധന നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്രയില്‍ ചീട്ടുകളിയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകള്‍ വ്യാപകമാക്കുമെന്നും, ചീട്ടു കളി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News