‘കര്‍ഷകരെ തടയാനാവില്ല’; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കിസാന്‍ മോര്‍ച്ചയുടെ മെഗാ മഹാപഞ്ചായത്ത് നാളെ

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മെഗാ മഹാപഞ്ചായത്ത് നാളെ നടക്കും. യു പിയിലെ മുസാഫര്‍നഗറിലാണ് മെഗാ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കര്‍ഷകരെ വിലക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും അധികാരികള്‍ തങ്ങളെ തടഞ്ഞാല്‍ എല്ലാ അതിരുകളും ലംഘിക്കേണ്ടിവരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് വ്യക്തമാക്കി.

മുസാഫര്‍ നഗറിലെ മെഗാ മഹാപഞ്ചായത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. പഞ്ചാബില്‍ നിന്ന് 2000 കര്‍ഷകരാണ് പഞ്ചായത്തില്‍ പങ്കെടുക്കുക. ഡല്‍ഹിയിലെ സിങ്കു, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രതിഷേധിക്കുന്ന കര്‍ഷകരും മുസാഫര്‍പ്പൂരിലെ മഹാപഞ്ചായത്തില്‍ എത്തിച്ചേരും. 400500 ഓളം കര്‍ഷകരാണ് മഹാപഞ്ചായത്തില്‍ ദില്ലിയിലെ പ്രതിഷേധസ്ഥലങ്ങളില്‍ നിന്ന് പങ്കെടുക്കുകയെന്നാണ് അറിയുന്നത്.

ദില്ലിയില്‍ നിന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ മുസാഫര്‍നഗറിലെത്തിക്കാന്‍ ബസ്സ് ഏര്‍പ്പെടുത്തിയതായും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ മെഗാ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന കര്‍ഷകര്‍ കൂടുതലും ഗ്രാമപ്രദേശത്തില്‍ നിന്നാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് അഭിപ്രായപ്പെട്ടു. ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മെഗാ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ കൂടുതല്‍ പേരുമെന്ന് ടിക്കായത്ത് പ്രസ്താവിച്ചു.

യു പി തെരഞ്ഞെടുപ്പുമായി മഹാപഞ്ചായത്തിന് ഒരു ബന്ധവുമില്ലെന്നും എന്നാല്‍ സംസ്ഥാനത്ത് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും രാകേഷ് ടിക്കായത്ത് അഭിപ്രായപ്പെട്ടു. യു പിയില്‍ ഇത്തരത്തില്‍ 18 മഹാപഞ്ചായത്തുകള്‍ നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്.

അതേസമയം മുസാഫര്‍നഗറില്‍ വന്‍ പൊലീസ് സേനയാണ് യു പി സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. 40 ഓളം ഇന്‍സ്പെക്ട്ടര്‍മാരടക്കമുള്ള വന്‍ പൊലീസ് സേനയെയാണ് മുസാഫര്‍ നഗറില്‍ സുരക്ഷക്കായി നിയോഗിച്ചതെന്ന് ഡി ഐ ജി പ്രീതീന്ദര്‍ സിങ് അറിയിച്ചു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയക്കം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News