രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ലെന്ന് മുഖ്യമന്ത്രി. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരാഴ്ചയായി ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കൂടുതല്‍ ഉയരാതെ 30000 ത്തിനും 35000ന്നും ഇടയില്‍ നിന്നു. അഡ്മിറ്റായവരുടെ ശതമാനം കുറഞ്ഞു. വാക്‌സിനേഷന്‍ ആദ്യ ഡോസ് 18 വയസുള്ള 75% ആളുകളിലും എടുത്തു. 18 വയസിന് മുകളില്‍ 27.84%സെക്കന്റ് ഡോസ് എടുത്തവരാണ്.

ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. 18 വയസിന് മുകളില്‍ മുഴുവന്‍ പേര്‍ക്കും ഈ മാസം വാക്‌സിന്‍ നല്‍കുമെന്നും 997570 വാക്‌സിന്‍ നാളെ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് പോസിറ്റീവ് ആകുന്നു. എന്നാല്‍ രോഗം ഗുരുതരമാകുന്നില്ല. പ്രായമായവര്‍ക്കിടയിലാണ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വാക്‌സിന്‍ ലഭിക്കാത്ത പ്രായമായവര്‍ ഉണ്ടെങ്കില്‍ ഉടന്‍ എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News