കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദമാണെന്ന് വിദഗ്ധര്‍ അറിയിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓണത്തിന് ശേഷം വലിയ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കിലും ഉണ്ടായ വര്‍ദ്ധനവ് സാരമായി കാണുന്നില്ല. ഈ ഘട്ടത്തില്‍ നമ്മള്‍ ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഒരാഴ്ചയായി ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കൂടുതല്‍ ഉയരാതെ 30000 ത്തിനും 35000ന്നും ഇടയില്‍ നിന്നു. അഡ്മിറ്റായവരുടെ ശതമാനം കുറഞ്ഞു. വാക്‌സിനേഷന്‍ ആദ്യ ഡോസ് 18 വയസുള്ള 75% ആളുകളിലും എടുത്തു. 18 വയസിന് മുകളില്‍ 27.84%സെക്കന്റ് ഡോസ് എടുത്തവരാണ്.

ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. 18 വയസിന് മുകളില്‍ മുഴുവന്‍ പേര്‍ക്കും ഈ മാസം വാക്‌സിന്‍ നല്‍കുമെന്നും 997570 വാക്‌സിന്‍ നാളെ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് പോസിറ്റീവ് ആകുന്നു. എന്നാല്‍ രോഗം ഗുരുതരമാകുന്നില്ല. പ്രായമായവര്‍ക്കിടയിലാണ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വാക്‌സിന്‍ ലഭിക്കാത്ത പ്രായമായവര്‍ ഉണ്ടെങ്കില്‍ ഉടന്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News