മുട്ടില്‍ മരംമുറി; കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

മുട്ടില്‍ മരംമുറി വിഷയത്തില്‍ കുറ്റവാളികളെ സംരക്ഷിയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഫോട്ടോയും ആരെയും സംരക്ഷിക്കില്ല. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികളെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടെ നിന്ന് ഫോട്ടോ എടുത്തു എന്നത് കൊണ്ട് അന്വേഷണത്തില്‍ യാതൊരു ഇളവും ലഭിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകുമെന്നും കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി പഞ്ചായത്തുകളില്‍ നിന്ന് ശേഖരിക്കും. പഞ്ചായത്തിനൊപ്പം വില്ലേജും വിവരം ശേഖരിച്ച് നല്‍കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സ്‌മ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ രാത്രികര്‍ഫ്യൂ തുടരും. ഞായറാഴ്ച ലോക്ഡൗണും തുടരും. ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപെട്ടു.

ഓണത്തിന് ശേഷം വലിയ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കിലും ഉണ്ടായ വര്‍ദ്ധനവ് സാരമായി കാണുന്നില്ല. ഈ ഘട്ടത്തില്‍ നമ്മള്‍ ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News