കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികം, മനഃസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടും: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികമെന്ന് മുഖ്യമന്ത്രി. അത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മനസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രശാന്ത് എപ്പോഴാണ് കോണ്‍ഗ്രസിന് മാലിന്യമായത്. കോണ്‍ഗ്രസില്‍ ഇരിക്കുന്തോറും മനസ്സമാധാനം ലഭിക്കില്ലെന്ന് കരുതിയാണ് പി എസ് പ്രശാന്ത് സിപിഎമ്മിലേക്ക് വന്നത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോണ്‍ഗ്രസിന് ഉള്ളിലുള്ളവര്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്ക് മനസ്സമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നാല്‍ മനസ്സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാല്‍ മതനിരപേക്ഷതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News