ഹൈക്കോടതികളിലെ ഒഴിവ്; കൊളീജിയം 68 പേരുടെ പട്ടിക സമർപ്പിച്ചു

രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താൻ സുപ്രീംകോടതി കൊളീജിയം 68 പേരുടെ പട്ടിക സമർപ്പിച്ചു. ഹൈക്കോടതികളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി രാജ്യ സഭയിൽ ചോദ്യം ഉന്നയിക്കുകയും കിരൺ റിജിജുവിനെതിരെ അവകാശ ലംഘന നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവുകൾ നികത്താനായി കേന്ദ്ര സർക്കാർ കൊളീജിയത്തിൽ നിന്നും പട്ടിക സ്വീകരിച്ചത്. ഒഴിവുകൾ നികത്താൻ തയ്യാറായ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിനന്ദിച്ചു.

ഒൻപത് സുപ്രീംകോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്തിയതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ ഹൈക്കോടതികളിലേയ്ക്ക് ഒറ്റയടിക്ക് 68 പേരുകൾ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. ഒഴിവുകൾ നികത്താൻ തയ്യാറായ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിനന്ദിച്ചിരുന്നു. എന്നാൽ രാജ്യസഭാ വർഷകാല സമ്മേളനത്തിൽ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് കൊളീജിയം ഒഴിവുകളെ സംബന്ധിച്ചു ഉന്നയിച്ച ചോദ്യത്തിനു തെറ്റിദ്ധാരണാജനകമായ മറുപടിയാണ് കേന്ദ്ര സർക്കാർ നൽകിയത്. ഇതിനെതിരെ ജോൺ ബ്രിട്ടാസ് എംപി കിരൺ റിജിജുവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

അവകാശ ലംഘന നോട്ടീസ് എംപി നൽകിയതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് ഒറ്റയടിക്ക് 68 പേരുകൾ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. കൊളീജിയം ശുപാർശ ചെയ്ത 68പേരിൽ 44 പേർ അഭിഭാഷകരാണ്. ബാക്കിയുള്ളവർ ജുഡീഷ്യൽ ഓഫീസർമാരും.

കേന്ദ്രസർക്കാർ മടക്കിയ നാല് ഹൈക്കോടതികളിലെ ഒൻപത് അഭിഭാഷകരുടെ പേരുകൾ വീണ്ടും ശുപാർശ ചെയ്തു. മിസോറാമിൽ നിന്നുള്ള ആദ്യ ഹൈക്കോടതി ജഡ്ജിക്കും വഴിയൊരുങ്ങുകയാണ്. ഐസ്വാൾ ജില്ലാ ജഡ്ജിയും, വനിതയുമായ മാർലി വാൻകുങിന്റെ പേര് ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി ശുപാർശ ചെയ്തു.

അലഹബാദ് ഹൈക്കോടതിയിലേക്ക് പതിമൂന്ന് അഭിഭാഷകരെയാണ് ജഡ്ജിമാരായി ശുപാർശ ചെയ്തത്. അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത കെ.എ, ബസന്ത് ബാലാജി, ടി.കെ. അരവിന്ദ കുമാർ ബാബു, ജുഡീഷ്യൽ ഓഫീസർമാരായ സി. ജയചന്ദ്രൻ, സോഫി തോമസ്, പി.ജി. അജിത് കുമാർ, സി.എസ്. സുധ എന്നിവരാണ് കേരള ഹൈക്കോടതിയിലേക്കുള്ള ജഡ്ജിമാരുടെ പട്ടികയിലിടം പിടിച്ചവർ.

കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്തെ 25 ഹൈക്കോടതികളിൽ 465 ഒഴിവുകളാണ് നികത്താനുള്ളത്. കേരള ഹൈക്കോടതിയിലുള്ളത് പത്ത് ഒഴിവുകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here