വിദ്യാകിരണം പദ്ധതി: കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂള്‍തല,തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

പദ്ധതിയുടെ പ്രചരണാർത്ഥം ഈ മാസം 6 മുതൽ 16 നുള്ളിൽ സ്കൂൾ തല യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുന്നതിന് മന്ത്രി നിർദ്ദേശം നൽകി. കൂടുതൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News