നീതിന്യായ സ്ഥാപനങ്ങൾ പ്രവൃത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടിയിരിക്കുന്നു; ചീഫ് ജസ്റ്റിസ് എൻ.വി രമണ

നീതിന്യായ സ്ഥാപനങ്ങൾ പ്രവൃത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഏറെ കഷ്ടപ്പെട്ടിട്ടാണ് സുപ്രീംകോടതി ജഡ്ജിമാരിൽ സ്ത്രീ പ്രാതിനിധ്യം 11 ശതമാനമെത്തിയതെന്നും ബാർ കൗൺസിൽ നൽകിയ സ്വീകരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

“ഭൂരിഭാഗം വനിതാ അഭിഭാഷകരും തങ്ങളുടെ പ്രവൃത്തിജീവിതത്തിൽ വലിയ യാതനകൾ സഹിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ സുപ്രീം കോടതി ജഡ്ജിമാരിൽ 50 ശതമാനം സ്ത്രീകളാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുക. എന്നാൽ, ഉന്നതശ്രേണിയിലെത്താൻ സാധിക്കുന്നത് വളരെക്കുറച്ച് സ്ത്രീകൾക്കുമാത്രമാണ്. എത്തുന്നവർക്കാകട്ടെ, പ്രശ്നങ്ങൾ തുടരുകയും ചെയ്യുന്നു. നീതിന്യായ സ്ഥാപനങ്ങൾ പ്രവൃത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടിയിരിക്കുന്നു”- അദ്ദേഹം പറഞ്ഞു.

നിലവിൽ ചീഫ് ജസ്റ്റിസുൾപ്പെടെ 33 ജഡ്ജിമാരുള്ള സുപ്രീം കോടതിയിൽ ഇന്ദിരാ ബാനർജി, ഹിമ കോഹ്‌ലി, ബി.വി. നാഗരത്ന, ബേലാ എം. ത്രവേദി എന്നിങ്ങനെ നാല് വനിതാ ജഡ്ജിമാരാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News