ടൂറിസം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്ന് കെ ടി ഡി സി നിയുക്ത ചെയര്‍മാന്‍ പി കെ ശശി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പി കെ ശശി കൈരളി ന്യൂസിനോട് പറഞ്ഞു. ഗ്രാമീണ മേഖലയില്‍ പ്രചാരം ലഭിക്കാത്ത സ്ഥലങ്ങളെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ആകര്‍ഷകമാക്കും.
പാരമ്പര്യ കലാരൂപങ്ങളെ ടൂറിസവുമായി ബന്ധപ്പെടുത്തി കലാകാരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന പദ്ധതി ആവിഷ്‌കരിക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിയുക്ത കെടിഡിസി ചെയര്‍മാന്‍ പി കെ ശശി പറഞ്ഞു.
സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കും. പ്രകൃതിക്ക് കോട്ടം തട്ടാത്ത ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കും. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവും വിധം കെടിഡിസിയുടെ സംവിധാനങ്ങള്‍ മാറ്റും.
കേരളത്തിന്റെ പരമ്പരാഗത ഉല്‍പ്പന്നമായ കള്ള് കെടിഡിസി ഹോട്ടലുകളില്‍ ലഭ്യമാക്കാന്‍ ആലോചനയിലുണ്ട്. കൂടുതല്‍ യുവാക്കളെ പരമ്പരാഗത കള്ള് ചെത്ത് മേഖലയിലേക്ക് എത്തിക്കാന്‍ സഹായകമാവുമെന്നും പി കെ ശശി പറഞ്ഞു. സെപ്തംബര്‍ 8 ന് കെ ടി ഡി സി ചെയര്‍മാനായി പി കെ ശശി ചുമതലയേല്‍ക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.