അമ്മയെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പിതാവ്

അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് പിതാവ് തലയ്ക്കടിച്ചു. ഗുരുതര പരുക്കേറ്റ 11 വയസ്സുകാരനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി റഷീദാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റതിനെത്തുടർന്ന് കുട്ടിയുടെ തലയിൽ നാല് തുന്നലുകളുണ്ട്.

കുട്ടിയുടെ അമ്മ പരാതി നൽകിയതിനെത്തുടർന്ന് 37കാരനായ റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. വീട്ടിൽ അടിയും വഴക്കും പതിവായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇയാളെ താക്കീത് ചെയ്തിരുന്നെങ്കിലും മർദ്ദനം തുടരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News