കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്; കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ? പ്രശ്‌നം പരിഹരിക്കുമെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നത് സത്യം തന്നെയാണെന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുക തന്നെ വേണമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ മുതിര്‍ന്ന നേതാക്കളെയും കാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ പുതുപ്പള്ളിയിലെ വസതിയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടരുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടകണം. ചര്‍ച്ചയില്ലാതിരിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ കാര്യങ്ങളാണുണ്ടായതെന്നും അതില്‍ വേദനയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ചര്‍ച്ചയോട് സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ് എന്നതാണ് മുദ്രാവാക്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ചെന്നിത്തലയെ എപ്പോള്‍ കാണുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് സമയമുണ്ടല്ലോ ഉടന്‍ കാണുമെന്നായിരുന്നു സതീശന്റെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News