രാജ്യത്ത് ഇന്നും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും നാൽപതിനായിരത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ ദിവസം 42,766 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

308 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 38,091 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.42 ശതമാനമായി. 4,10,048 പേരാണ് നിലവിൽ  ചികിത്സയിൽ തുടരുന്നത്.

നിലവിൽ 2.45% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് കൊവിഡ്  വാക്‌സിൻ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 68 കോടി 48 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here