മേഘ്നയുടെ പൊന്നോമനയ്ക്ക് പേരിട്ടു;വീഡിയോ പങ്കുവെച്ച് താരം

ചലച്ചിത്ര പ്രേമികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗത്തിന് ശേഷം തന്റെ മകനുമൊത്ത് സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.

Meghna celebrates half-birthday of Jr Chiru, shares pics | Meghna Raj|  Chiranjeevi Sarja

ഇപ്പോഴിതാ മേഘ്‌ന രാജ് തന്റെ മകന് റയാൻ രാജ് സർജ എന്നു പേരിട്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റെ പേര് ആരാധകരോട് പറഞ്ഞത്.കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളുടെ ചിത്രങ്ങളടങ്ങിയ ഒരു വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മേഘ്ന പേര് വെളിപ്പെടുത്തിയത്

പിന്നാലെ പേരിന്റെ അർത്ഥമെന്താണെന്ന ചോദ്യവുമായി ആരാധകരും എത്തി. രാജകുമാരൻ എന്നാണ് സംസ്കൃതത്തിൽ റയാൻ എന്ന പേരിന്റെ അർത്ഥം. എന്തായാലും പ്രിയ താര ദമ്പതികളുടെ മകന്റെ പേര് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Meghana Raj Sarja shares PHOTOS of Jr Chiru as the baby boy completes 4  months: It has been sheer happiness | PINKVILLA

2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങൽ. ആ തീരാവേദനയിലും മേഘ്ന പിടിച്ചു നിന്നത് തന്റെ മകനിലൂടെയായിരുന്നു.

2020 ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. മേഘ്നയെപ്പോലെ ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകരും വിളിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായി ഒരുങ്ങിയ ജൂനിയർ ചീരുവിന്റെ ചിത്രം പങ്കുവച്ചിരിരുന്നു മേഘ്ന രാജ്. കുട്ടികൃഷ്ണന് ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്.

megna-raj

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News