പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം

ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ എസ് എച്ച് 6 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗറിന് സ്വര്‍ണം. ഫൈനലില്‍ ഹോങ് കോങ്ങിന്റെ ചു മാന്‍ കൈയെയാണ് താരം കീഴടക്കിയത്. ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം സ്വന്തമാക്കിയത്. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്‌സ് മെഡലാണിത്. സ്‌കോര്‍: 21-17, 16-21, 21-17.

ബാഡ്മിന്റണിലെ ലോക രണ്ടാം നമ്പര്‍ താരമായ കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ഹോങ് കോങ് താരം ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം 21-17 എന്ന സ്‌കോർ നേടി മെഡൽ സ്വന്തമാക്കി.ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും സ്വര്‍ണം നേടിയിരുന്നു.

കൃഷ്ണയുടെ മെഡല്‍ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ 24-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News