ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു

ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ എത്തിയിരിക്കുന്നത്.

കർഷിക കരിനിയമങ്ങൾ പിൻവലിക്കാതേ കോർപ്പറേറ്റ് പിന്തുണയിൽ കർഷകരെ ദ്രോഹിക്കുന്ന മോദി സർക്കാരിന് എതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല എന്ന് മഹാപഞ്ചായത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചു.

മുസഫർനഗറിലെ ജിഐസി മൈതാനത്ത് 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് മഹാപഞ്ചായത്ത് ചേരുക. കർഷക സംഘടനകളുടെ നേതാക്കൾ അടക്കം അഞ്ച് ലക്ഷം പേർ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു. കർഷകർക്ക് ഭക്ഷണത്തിനായി 500 ലങ്കാറുകളും 5000 വോളണ്ടിയർമാരും തയ്യാറായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here