നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സംസ്കാരം അൽപ സമയത്തിനകം

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സംസ്കാരം അല്പസമയത്തിനകം നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിയിലാണ് സംസ്കാരം. അതേസമയം , മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ബന്ധുക്കളും അയൽവാസികളും കൂട്ടുകാരും ഉൾപ്പെടെ നിരീക്ഷണത്തിലാണ്.

കുട്ടിയുടെ വീടിന്റെ പരിസരത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉന്നതതല യോഗം അൽപ സമയത്തിനകം ചേരും. ആരോഗ്യ മന്ത്രി വീണ ജോർജ് , മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കാനായി കോഴിക്കോടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here