നാൽപ്പതോളം പേരെ പിന്നിലാക്കി സുന്ദരി പട്ടം ചൂടി സാൻവി

ചെന്നൈയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂരിൽ നിന്നുള്ള ഒമ്പത് വയസുകാരിക്ക് സുന്ദരി പട്ടം. മദ്രാസി ഇവന്റ് ചെന്നൈയിൽ നടത്തിയ മദ്രാസ് ജൂനിയർ ഇന്ത്യ കോംപറ്റീഷനിലും ചെന്നൈ ഫാഷൻ കോൺടെസ്റ്റിലും ജൂനിയർ മിസ് ചെന്നൈ ആയത് ഈ മലയാളി കുട്ടിയാണ്.

നാൽപ്പതോളം പേരെ പിന്നിലാക്കിയാണ് സാൻവി ഈ നേട്ടം കുറിച്ചത്. ചെന്നൈയിൽ അഭിഭാഷകയും തിരൂർ സ്വദേശിയായ ദീപയുടെയും ചെന്നൈയിൽ മിനിസ്ട്രി ഓഫ് കോമേഴ്സിലെ ജീവനക്കാരനും പട്ടാമ്പി സ്വദേശിയുമായ സന്ദീപിന്റെയും മകളാണ് സാൻവി.

ചെന്നൈയിലെ റിഷ് ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാൻവി. കഴിഞ്ഞ വർഷത്തെ ചെന്നൈ ഫാഷൻ കോൺടെസ്റ്റിൽ ‘ബെസ്റ്റ് സ്റ്റൈലിഷ് കിഡ് ‘ആയി സാൻവി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News