ഉറവിടം കണ്ടെത്താനുണ്ടെന്ന് വീണാ ജോർജ്

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ഉറവിടം കണ്ടെത്താനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണപ്പെട്ട കുട്ടിയുടെ സമ്പർക്കവുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗം പകരാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും, പ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നതതല യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം സമഗ്രമായി ചർച്ച ചെയ്യും. നിപ ബാധിച്ചു മരിച്ച കുട്ടിക്ക് കൊവിഡ് നെഗറ്റീവായിരുന്നു. കൺട്രോൾ റൂം ഉച്ച മുതൽ പ്രവർത്തന സജ്ജമാവുമെന്നും വീണാജോർജ് അറിയിച്ചു. ആരോഗ്യവിദഗ്ദർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുകയാണിപ്പോൾ.

അതേസമയം, നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്. കണ്ണംപറമ്പ് ഖബർസ്ഥാനിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News