കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പഴയതെരുവിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ തുടയെല്ലിന് സാരമായി പരിക്കേറ്റ ചെങ്ങമനാട് സ്വദേശി ആശയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബസ്സിൽ ഉണ്ടായിരുന്നവർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന വേണാട് ബസിന് പിന്നിൽ പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News