പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആയിരൂർ നിഷാ സദനത്തിൽ മനോജാണ് പൊലീസിന്റെ പിടിയിലായത്. കൂലിപ്പണിക്ക് പോകുന്ന ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങൾ നൽകിയാണ് സ്വന്തം വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസ മാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം പലദിവസങ്ങളിലും പീഡനം ആവർത്തിച്ചു വരികയായിരുന്നു. ചൈൽഡ് ലൈനിന്റെ പരാതിയെ തുടർന്നാണ് പോക്സോ നിയമ പ്രകാരം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here