കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റിംഗ് സംവിധാനം വരും; ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് വീണ്ടും നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കർമപദ്ധതി ആവിഷ്കരിച്ചതായും അതിൻ്റെ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സമഗ്രമായ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാവൂരിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ചു. രോഗത്തെ സംബന്ധിച്ച് ഭയം വേണ്ടെന്നും ജാഗ്രതവേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

‘സമ്പർക്കത്തിലുള്ളവരെയെല്ലാം തിരിച്ചറിഞ്ഞു. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും. ഇന്ന് നാല് മണിക്കകം രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മാവൂർ മേഖലയിൽ 3 കിലോമീറ്റർ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തും. കുട്ടി സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും.

നിപാ ടെസ്റ്റിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ സംവിധാനമുണ്ടാക്കാൻ കേന്ദ്ര ആരോഗ്യ വകുപിന്നോട് അഭ്യർത്ഥിച്ചു. നാളെ വൈകുന്നേരത്തോടെ ഈ സംവിധാനം നിലവിൽ വരും.’ വീണാ ജോർജ് പറഞ്ഞു. ഗുണമേന്മയുള്ള മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതുമടക്കം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഫോൺ: 0495 2382500, 0495 2382800

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News