നിപ: അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ്

കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാകാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകള്‍ക്കുമാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നിര്‍ദേശം. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ എന്നിവരോട് ഏത് തരത്തിലുള്ള പകര്‍ച്ചവ്യാധിയും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി.

സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവില്‍, മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 188 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍. നിപ ലക്ഷണങ്ങളുളള രണ്ട് പേരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം നിപബാധയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാ?ഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here