മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം ”ലാഭം” സെപ്റ്റംബർ ഒൻപതിന് തീയറ്ററിലേക്ക്

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ലാഭം’ സെപ്റ്റംബർ ഒൻപതിന് തീയറ്ററിൽ റിലീസ് ചെയ്യും. അന്തരിച്ച സംവിധായകൻ എസ് പി ജനനാഥൻ രചനയും സംവിധാനവും നിർവ്വഹിച്ച പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ലാഭം.

പാക്കിരി എന്ന കര്‍ഷക നേതാവിനെയാണ് വിജയ്‌ സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത രൂപങ്ങളിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രുതി ഹാസനാണ് നായിക. ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസൻ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലാഭത്തിനുണ്ട്.

Vijay Sethupathi reveals the release date of Laabam's trailer | Tamil Movie  News - Times of India

കര്‍ഷകര്‍ക്കും നിരപരാധികള്‍ക്കുമായി പോരാടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍റെ കഥാപാത്രമാണ് ലാഭത്തിൽ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സാമൂഹിക- രാഷ്‌ട്രീയ പ്രമേയത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിജയ് സേതുപതിയും ശ്രുതി ഹാസൻ എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ ജഗപതി ബാബു, സായ് ധൻഷിക, കലൈയരസൻ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ട്രൈലെർ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അതേസമയം, കൊവിഡിനെത്തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ”ലാഭം”ത്തിന്റെ നിർമാണപ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിരുന്നു.ചിത്രം തെലുങ്ക് ഭാഷയിലും റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.

പേരാന്‍മൈ, ഇ, പുറമ്പോക്ക് എങ്കിറ പോതുവുടമൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് പി ജനനാഥന്‍ ഈ സിനിമയുടെ എഡിറ്റിങ് ജോലികള്‍ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജനനാഥന്റെ ആദ്യസിനിമയായ ‘ ഇയർക്കൈ’ 2003-ൽ തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News