വിപണിയെ ഞെട്ടിച്ച് ആമസോണ്‍ സ്മാര്‍ട്ട് ടി വി

ആഗോള ഷോപ്പിങ് ഭീമനായ ആമസോണില്‍ നിന്ന് പുതിയൊരു ഉത്പന്നം കൂടി പുറത്തുവരുന്നു. അലക്സ പുറത്തിറക്കി ഞെട്ടിച്ച കമ്പനിയില്‍ നിന്ന് അടുത്തതായി പുറത്തുവരുന്നത് ഒരു ടി വിയാണ്. ആമസോണില്‍ നിന്ന് ഒരു ടി വി പുറത്തിറങ്ങുമ്പോള്‍ അതൊരു സാധാരണ ടി വിയാകാന്‍ പാടില്ലല്ലോ. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി ആമസോണ്‍ ഈ ടി വിയുടെ പണിപ്പുരയിലാണ്. അടുത്ത മാസം ടി വി വിപണിയിലിറങ്ങുമെന്നാണ് സൂചന.

സാധാരണ ടി വികള്‍ സ്മാര്‍ട്ടാക്കാന്‍ വേണ്ടി ആമസോണ്‍ ഫയര്‍ സ്റ്റിക്ക് വിപണിയിലുണ്ടെങ്കിലും ആദ്യമായാണ് ആമസോണില്‍ നിന്ന് ഒരു സ്മാര്‍ട്ട് ടി വി വരുന്നത്. 55 മുതല്‍ 75 ഇഞ്ച് വരെ വലിപ്പമാണ് ടി വിക്ക് പ്രതീക്ഷിക്കുന്നത്. ആമസോണിന്റെ എ ഐ പേഴ്സണല്‍ അസിസ്റ്റന്റായ അലക്സ ടി വിയില്‍ ലഭ്യമായിരിക്കും. ടി വിയുടെ മറ്റു പ്രത്യേകതകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ നേരിട്ടല്ല ടി വി നിര്‍മിക്കുന്നത്. ടി സി എല്ലാണ് ആമസോണിന് വേണ്ടി ടി വി നിര്‍മ്മിക്കുക.

അതേസമയം അലക്സയില്‍ അഡാപ്റ്റീവ് വോളിയം എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പരിസരത്തെ ശബ്ദത്തിന്റെ അളവ് മനസിലാക്കി അതിനനുസരിച്ച് അലക്സയുടെ ശബ്ദം ശ്രമീകരിക്കുന്നതാണ് ഈ ടെക്നോളജി. പരിസരത്തെ ശബ്ദം വളരെ കൂടുതലാണ് എങ്കില്‍ അലക്സയുടെ ശബ്ദം അതിനനുസരിച്ച് ഉയരും. അതേസമയം പരിസരം നിശബ്ദമാണെങ്കില്‍ അലക്സ ശബ്ദം കുറയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News