പാഞ്ച്ഷീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 700ലധികം താലിബാനികളെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികൾ തടവിലാണെന്നും അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് അവകാശപ്പെടുന്നു. കുഴിബോംബുകൾ ഉള്ളതുകാരണം പ്രദേശത്തെ താലിബാൻ ആക്രമണം മന്ദഗതിയിലാണെന്നും ഇതാണ് താലിബാനികൾ കൊല്ലപ്പെടാനുള്ള പ്രധാന കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, കാബൂളിലെ തെരുവുകളിൽ സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരെ താലിബാൻ തടയുകയും അവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News