വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി; ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ആവശ്യം

വാണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി. ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ സ്പീക്കര്‍ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാനുമുള്ള സ്ഥലവും വേണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.

ജാര്‍ഖണ്ഡ് നിയമസഭാസഭാ കെട്ടിടത്തില്‍ ഹനുമാന്‍ ക്ഷേത്രത്തിനായി സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ സ്പീക്കര്‍ രബീന്ദ്രനാഥ് മാത്തോയെ സമീപിച്ചിരിക്കുകയാണ്.

ജാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തിനകത്ത് നമസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ബിജെപിക്കാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തി.

നിയമസഭയിലെ ആകെ 82 അംഗങ്ങളില്‍ നാലുപേരാണ് മറ്റു മതങ്ങളില്‍നിന്നുള്ളവര്‍. ബാക്കിയുള്ള നിയമസഭാ സാമാജികരെല്ലാം ഹിന്ദുക്കളാണ്. ഇതിനുപുറമെ ഹിന്ദുവിശ്വാസികളായ നിരവധി സഭാജീവനക്കാരുമുണ്ട്. അതിനാല്‍, തങ്ങള്‍ക്കുകൂടി പ്രാര്‍ത്ഥിക്കാനായി ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ആവശ്യപ്പെടുന്നതായി ബിജെപി വാദിക്കുന്നു. എന്നാല്‍ സ്പീക്കര്‍ എംഎല്‍എമാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News