ഇറാഖില്‍ ഐ എസ് ആക്രമണം; മരണം 12

ഇറാഖില്‍ നടന്ന ഐ എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാഖ് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ വടക്കന്‍ കിര്‍ക്കുക് പ്രവിശ്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയത്.

തല്‍-അല്‍-സ്റ്റെയ്ഹ് ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഐ എസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനോട് വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഇറാഖില്‍ 2500 പട്ടാളക്കാരെയാണ് അമേരിക്ക ഐ എസിനെ നേരിടാന്‍ വിന്യസിച്ചിട്ടുള്ളത്. 2021 അവസാനത്തോടെ ഇറാഖിലെ യു എസ് യുദ്ധ ദൗത്യം അവസാനിക്കുമെന്നും ഡിസംബര്‍ 31ന് ശേഷം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here