നിപ പ്രതിരോധം: ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘം മെഡിക്കല്‍ കോളേജില്‍

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികളുടെ യോഗം അല്‍പസമയത്തിനകം ചേരും. യോഗത്തില്‍ പങ്കെടുക്കാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. വകുപ്പ് തലവന്മാരുമായും ജില്ലാ കളക്ടറുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തും.

അതേസമയം, നിപ സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരിച്ച കുട്ടി റമ്പൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു. ഇവിടെ നിന്നും റമ്പൂട്ടാന്‍ സാംപിളുകളും സംഘം ശേഖരിച്ചു.

രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ് ഇതോടെ അടച്ചു. സമീപ വാര്‍ഡുകള്‍ ഭാഗീകമായും അടച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News