ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് കൊവിഡ്

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് ഓവലില്‍നിന്ന് നടക്കുന്നതിനിടെ ഇന്ത്യന്‍ ഹെഡ്കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് പോസിറ്റീവായി. തുടര്‍ന്ന് അദ്ദേഹവും മൂന്നു സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഐസൊലേഷനില്‍ പോയി.

ലക്ഷണങ്ങളില്ലാത്തവര്‍ക്ക് നടത്തുന്ന പരിശോധനയിലാണ് ശാസ്ത്രിക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ശാസ്ത്രി ഐസൊലേഷനില്‍ പോയത്. ഇന്ത്യന്‍ സംഘത്തിലെ ബാക്കിയുള്ളവര്‍ സെപ്തംബര്‍ 10ന് നടക്കുന്ന അവസാന ടെസ്റ്റിനായി അടുത്ത ആഴ്ച മാഞ്ചസ്റ്ററിലേക്ക് പോകും. ഇവര്‍ ലണ്ടനില്‍ തന്നെ നില്‍ക്കും.

ശാസ്ത്രിക്ക് പൊസിറ്റീവായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം അംഗങ്ങളും സ്റ്റാഫും രണ്ടുവട്ടം കൊവിഡ് ടെസ്റ്റ് ചെയ്തു. എല്ലാവരും നെഗറ്റീവാണ്. അതിനാല്‍ നാലാം ടെസ്റ്റിന് തടസ്സങ്ങളൊന്നുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News