നിപ: മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വി.അബ്ദുറഹിമാന്‍

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഡി.എം.ഒ ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാ തല ആര്‍.ആര്‍ ടി യുടെ അടിയന്തരയോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാത്ത സ്ഥലമായതിനാലും 2018 ല്‍ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം, കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ് പുറത്തിറക്കി. കഴിഞ്ഞ മാസം 27 ന് വൈകിട്ട് അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിച്ചു, 28 ന് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. 29 ന് എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് ക്ലിനിക്കില്‍ ഓട്ടോറിക്ഷയില്‍ പോയി, 30 ന് വീട്ടില്‍ തന്നെ. ഓഗസ്റ്റ് 31 ന് കുട്ടിയെ മുക്കത്തെ ഇ എം എസ് ആശുപത്രിയില്‍ കാണിച്ചു.

ഇ എം എസ് ആശുപത്രിയില്‍ നിന്ന് ഓമശേരി ശാന്തി ആശുപത്രിയിലെത്തി. ഓഗസ്റ്റ് 31 ന് തന്നെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. ഈ മാസം ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത്.

കുട്ടിയുടെ സമ്പര്‍ക്കം സംബന്ധിച്ചും സമീപ ദിവസങ്ങളില്‍ കുട്ടി എവിടെയെല്ലാം പോയിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചു. ഏതാനും ദിവസം മുമ്പ് ഇവിടെയുള്ള ഒരു റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഇതില്‍ നിപ ബാധക്ക് സാധ്യതയുണ്ടോ എന്നും സംഘം പരിശോധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News