നിപ: ചാത്തമംഗലം മേഖലയിൽ നിയന്ത്രണം ശക്തമാക്കി

നിപ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം മേഖലയിൽ നിയന്ത്രണം ശക്തമാക്കി. മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ റോഡുകള്‍ അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മേഖലയിൽ കർശനനിയന്ത്രണം തുടരും.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് മരിച്ച കുട്ടിയുടെ വീട്. വീട് സ്ഥിതിചെയ്യുന്നതടക്കമുള്ള ചാത്തമംഗലം പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. വീടിന് മൂന്ന്കിലോമീറ്റര്‍ പരിധിയില്‍ റോഡുകള്‍ അടച്ചിട്ടുണ്ട്.

കുളിമാട് – പുൽപ്പറമ്പ് റോഡ് രാവിലെ ഒമ്പതോടെ അടച്ചു. വാർഡിലെ പോക്കറ്റ് റോഡുകളെല്ലാം കഴിഞ്ഞ ദിവസം രാത്രി മുതൽ അടച്ചു തുടങ്ങിയിരുന്നു. കുട്ടിയുടെ വീട്സ്ഥിതി ചെയ്യുന്ന മാവൂർ പുൽപ്പറമ്പ്- കൂളിമാട് റോഡിൻ്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും നടുവിലായി 45ഓളംവീടുകളാണുള്ളത് . ഈ വീട്ടുകാരോട് ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

പ്രദേശത്തുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന്ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മുഴുവന്‍ കര്‍ശന നിയന്ത്രണത്തിലാണ്. ജനങ്ങൾ ഭീതിയിലാകേണ്ടതില്ലെന്നും എന്നാൽ, കടുത്ത ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News