യു എ ഇയില്‍ രണ്ടു വിസ കൂടി പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും

യു എ ഇ ഗവണ്മെന്റ് രണ്ടു  പുതിയ വിസാ സംവിധാനങ്ങൾ കൂടി  പ്രഖ്യാപിച്ചു .  ഗ്രീൻ വിസ , ഫ്രീലാൻസ് വിസ എന്നിവയാണ് പ്രഖ്യാപിച്ചത്.  50 പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

ഗ്രീൻ വിസാ പദ്ധതിയനുസരിച്ച് ഒരാൾക്ക് സ്വന്തമായി തന്നെ വിസ ദീർഘകാലത്തേക്ക് സ്പോൺസർ ചെയ്യാനും  മാതാപിതാക്കളെയും 25 വയസ്സ് വരെ ആൺമക്കളെയും സ്പോൺസർ  ചെയ്യാനും സാധിക്കും.

വിദ്യാർത്ഥികൾ , നിക്ഷേപകർ , ബിസിനസുകാർ , പ്രത്യേക വൈദഗ്ധ്യങ്ങളുള്ളവർക്കെല്ലാം ഗ്രീൻ വിസ അനുവദിക്കും. സ്വയം തൊഴിൽ കണ്ടെത്താനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ്  ഫ്രീലാൻസ്  വിസ ഒരുക്കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News