ആലുവയിൽ ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; പ്രതിഷേധക്കാർക്കെതിരെ കേസ്

ആലുവയിൽ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് 10 പേർക്കെതിരെ കേസെടുത്തത്.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ ആലുവ പ്രസന്ന പുരം പള്ളിയിലായിരുന്നു ഒരു വിഭാഗം വിശ്വാസികൾ ഇടയലേഖനം വായിക്കുന്നത് തടഞ്ഞത്. തുടർന്ന് സംഘർഷവുമുണ്ടായി.

കുർബാന ഏകീകരണ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News