നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൈരളി ന്യൂസിനോട്

നിപ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൈരളി ന്യൂസിനോട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാൽ അതീവ ജാഗ്രതയോട്കൂടിയും ഉത്തരവാദിത്വത്തോട് കൂടിയുമുള്ള പ്രവർത്തനങ്ങൾ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി കൈരളി ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും രോഗം പകര്‍ന്നത് ആടില്‍ നിന്നല്ലെന്നും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് കൈരളി ന്യൂസിനോട് പറഞ്ഞു.

കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്മെന്റ് സോണ് ആക്കിയിട്ടുണ്ട്. ആളുകൾക്ക് കൃത്യമായ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട് റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.

നിപാ സ്ഥിരീകരിച്ച ഉടൻ ആരോഗ്യ വകുപ്പിന്‍റെ യോഗം ചേർന്നു. അതിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരെയും ക്ഷണിച്ചു. അവർ പങ്കെടുത്തു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘം ചേർന്നു. ഇന്ന് ഉച്ചയ്ക്ക് മുൻപുതന്നെ സമ്പർക്കത്തിൽ ഉള്ള 188 പേരുടെ ലിസ്റ്റ് തയ്യാറാക്കി. അതിൽ 20 ഹൈറിസ്ക് കോൺടാക്റ്റുകൾ ഉണ്ട്. മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്തെ മാസ്ക്, ഗ്ലൗസ്, സാമൂഹിക അകലം എന്നിവ നിപ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ഫലപ്രദമാണ്. ഈ രോഗത്തിന്റെ മരണനിരക്ക് വലിയതോതിൽ ഉയർന്നതാണ്. 40 ശതമാനം മുതൽ 70 ശതമാനം വരെ മരണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കോവിഡിനേക്കാൾ പലമടങ്ങ് തീവ്രതയുള്ളതാണ് നിപാ. അതുകൊണ്ട് തന്നെയും ജാഗ്രത കൈവിടരുത്.

12 വയസ്സുള്ള ഒരു കുഞ്ഞാണ് എന്നുള്ളത് വളരെ വേദനാജനകമായ കാര്യമാണ്. കാരണം ആ കുഞ്ഞ് അവരുടെ ഏകമകനാണ്. ഇരുപത്തിയേഴാം തീയതി ആണ് കുഞ്ഞിന് പനി വന്നത്. തുടർന്ന് വിവിധ ആശുപത്രികളിൽ കാണിച്ചു. ഹൈറിസ്ക് കോൺടാക്ട് ഉള്ള 20 പേരെ ഐസൊലേഷൻ വാർഡിൽ മാറ്റി. ഇതിൽ മൂന്നു പേർക്ക് ലക്ഷണങ്ങൾ ഉണ്ട്. ഇതിൽ ഒരാൾ കുട്ടിയുടെ അമ്മയാണ്. മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News