നീറ്റ്, യു ജി പരീക്ഷ; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ്, യു ജി പരീക്ഷ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി ബി എസ് സി വിദ്യാർത്ഥികളാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചത്. എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

സി ബി എസ് സി ഇംപ്രൂവമെൻ്റ് പരീക്ഷ ഈമാസം 15 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയിൽ നീറ്റ് യു ജി പരീക്ഷ പരീക്ഷ നടത്തരുതെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. നീറ്റ് യു ജി പരീക്ഷയുടെ പശ്ചാത്തലത്തിൽ സി ബി എസ് സി ഇംപ്രൂവമെൻ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികളും കോടതിക്ക് മുന്നിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News