കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തൃപ്പൂണിത്തുറ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഹർജിയിൽ എതിർ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. മണ്ഡലത്തിൽ ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും, കെ ബാബുവിന്‍റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിന് മുൻപും ശേഷവും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. കേവലം 992 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News