പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ മാർഗരേഖയുമായി താലിബാന്‍ ;പഞ്ച്ഷീര്‍ പ്രവിശ്യയില്‍ പോരാട്ടം തുടരുന്നു

അഫ്ഗാനിൽ മുൻ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നതിൽ പങ്കില്ലെന്ന് താലിബാൻ. സംഭവത്തെക്കുറിച്ച് അറിയാമെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അമേരിക്കയെ സഹായിച്ചവർക്കും മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും താലിബാൻ പൊതുമാപ്പ് നൽകിയതാണെന്നും കൊലപാതകത്തിന് പിറകിൽ വ്യക്തിവിരോധം ആകാമെന്നും സബീഹുള്ള ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിലെ ഫിറോസ്കോ പ്രവിശ്യയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥ ബാനു നേഗർ കൊല്ലപ്പെട്ടത്. താലിബാൻ, വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിവെക്കുയായിരുന്നെന്നും മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

പഞ്ച്ഷീർ പ്രവിശ്യയിൽ ഇപ്പോഴും താലിബാനും പ്രതിരോധ മുന്നണിയും തമ്മിൽ പോരാട്ടം തുടരുകയാണ്. താലിബാൻ വെടിവെയ്പ് നിർത്തിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് പ്രതിരോധ മുന്നണി വ്യക്തമാക്കി. മേഖലയിലെ നാല് ജില്ലകൾ പിടിച്ചെടുത്തെന്ന് താലിബാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ശക്തമായ പോരാട്ടം തുടരുന്നെന്നും താലിബാൻ മേഖലയിൽ കയറാനായിട്ടില്ലെന്നും പ്രതിരോധ മുന്നണി പ്രതികരിച്ചു.

ഇരു ഭാഗത്തും മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സഖ്യനേതാവ് അഹമ്മദ് മസൂദാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ സ്വകാര്യ അഫ്ഗാൻ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗരേഖ താലിബാൻ പുറത്തിറക്കി. വിദ്യാർഥിനികൾ നിർബന്ധമായും മുഖം മറയ്ക്കണം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവേണം. പെൺകുട്ടികളെ വനിതാ അധ്യപകർ തന്നെ പഠിപ്പിക്കണം തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here