ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്

നിപ ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ട ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കുന്നു. ഒൻപത് മണിയോടുകൂടിയാണ് നിയന്ത്രണങ്ങൾ മുക്കം പൊലീസ് കർശനമാക്കിയത്. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള മുക്കം നഗരസഭ, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ബാരിക്കേഡ് വെച്ച് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നു.

മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തുനിന്നുള്ളവർക്ക് കണ്ടെയ്ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ച ഭാഗത്തേക് പ്രവേശിക്കാനോ അനുമതി ഇല്ല. അതേസമയം, അവശ്യസാധന സേവനങ്ങൾക്കായുള്ള കടകൾക്ക് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ നിപ വ്യാപനം അത്ര തീവ്രമാകാൻ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. എന്നാൽ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്തിടപ‍ഴകിയ ഏഴ് പേരുടെ പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here