രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 38,948 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 43,903 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.44 ശതമാനമാണ്. തുടർച്ചായായ ഏഴാം ദിവസവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. നിലവിൽ രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 2.76 ആണ്.

അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,04,874 ആണ് . 219 മരണമാണ് കൊവിഡ് മൂലം രാജ്യത്ത് ഞായറാഴ്ച സംഭവിച്ചത്. ഇതുവരെ 68കോടി 75 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News