ഹരിയാനയിലെ കർണൽ ജില്ലയിൽ 144 പ്രഖ്യാപിച്ചു

ഹരിയാനയിലെ കർണളിൽ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കർണലിൽ നാളെ കർഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി.

കർഷകർക്ക് നേരെ ലാത്തിച്ചാർജ് നടന്നതിനു പിന്നാലെ ആണ് കർണൽ സംയുക്ത കിസാൻ മോർച്ചയുടെ മഹാ പഞ്ചായത്തിന് വേദി ആകുന്നത്.

മുസഫർ നഗർ ഉൾപ്പടെ 18 സ്ഥലങ്ങളിൽ മഹാ പഞ്ചായത്ത് നടത്തുമെന്ന് ആണ് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിരുന്നത്. യോഗി സർക്കാർ സാധ്യമായ എല്ലാ തടസങ്ങൾ സൃഷ്ടിച്ചിട്ടും മുസഫർ നഗറിൽ കർഷകർ പ്രഡോജ്വലമായ മഹാ പഞ്ചായത്ത് നടത്തി. ഇതിന് പിന്നാലെ ആണ് കർണലിൽ നാളെ നടക്കുന്ന മഹാപഞ്ചായത്ത് തടയാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഒത്താശയോടെ ബിജെപി സർക്കാർ ശ്രമിക്കുന്നത്.

കർഷക സമരത്തിന് നേരെ എസ് ഡി എം ആയുഷ് സിൻഹയുടെ നിർദ്ദേശപ്രകാരം പൊലീസ് ലാത്തിച്ചാർജ് നടത്തിയത് ഇതേ കർണൽ ജില്ലയിൽ ആയിരുന്നു. ഇതിന് പിന്നാലെ ആയുഷ് സിൻഹയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കർഷക സംഘടനകളും പൊതു സമൂഹവും രംഗത്ത് എത്തിയെങ്കിലും ആയുഷ് സിൻഹയെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലേക്ക് ഉയർത്തുകയാണ് ബിജെപി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ ചെയ്തത്. ലാത്തി ചാർജിൽ പരുക്കേറ്റ ഒരു കർഷകൻ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മഹാ പഞ്ചായത്ത് കർണലിൽ നടന്നാൽ ബിജെപിക്ക് ഹരിയാനയിൽ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടി ആകും അത്. മഹാ പഞ്ചായത്ത് നടത്താൻ അനുമതി നൽകില്ല എന്ന് ഹരിയാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News