രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുക കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയം; എ. വിജയരാഘവൻ

കടന്നാക്രമിച്ച് രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സംഘപരിവാറിന്‍റെ അജണ്ടകളാണ് സർവകലാശാലകളിൽ നടപ്പാക്കുന്നത്.

ഈ അപകടകരമായ പ്രവണതയെ പ്രതിരോധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത് ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ധർണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു കോളേജ് അധ്യാപകരുടെ സംയുക്ത പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News