നടി ലീന മരിയ പോൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

നടി ലീന മരിയ പോൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുമായി ദില്ലി പൊലീസ്. നാല് പേരെയാണ് ദില്ലി പൊലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗം അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ ഭാര്യയിൽ നിന്ന് ഇരുന്നൂറ് കോടി രൂപ തട്ടിയെടുത്ത കേസിൽ മക്കോക്ക ചുമത്തി ഇന്നലെയാണ് നടി ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലീന മരിയ പോളിനെ ദില്ലിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിന് നടിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് അവശ്യപ്പെടും. കേസിലെ പ്രധാന പ്രതിയും ലീന മരിയ പോളിൻ്റെ പങ്കാളിയുമായ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ നിലവിൽ ജയിലിൽ ആണ് ഉള്ളത്. ഇരുവരുടെയും പേരിൽ കോടികളുടെ വിവിധ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here